‘കുറ്റവും ശിക്ഷയും’ ചിത്രത്തിൻറെ പുതിയ സ്റ്റിൽ പുറത്തിറങ്ങി
രാജീവ് രവിയും ആസിഫ് അലിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ‘കുറ്റവും ശിക്ഷയും’. ഒരു പൊലീസ് ത്രില്ലര്‍ ആണ് കുറ്റവും ശിക്ഷയും എന്ന് അണിയറ പ്രവർത്തകർ പറയുന്നു. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ പ്രശസ്തനായ സിബി തോമസിന്റേതാണ് കഥ. മാധ്യമപ്രവര്‍ത്തകനായ ശ്രീജിത്ത് ദിവാകരനും സിബിതോമസും ചേര്‍ന്നാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ചിത്രത്തിലെ പുതിയ സ്റ്റിൽ പുറത്തിറങ്ങി.
കേരളത്തിലും രാജസ്ഥാനിലുമായാണ് സിനിമയുടെ ചിത്രീകരണം. ഫിലിം റോള്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍കുമാര്‍ വി.ആര്.നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ആസിഫ് അലിയെ കൂടാതെ സണ്ണിവെയ്ന്, അലന്‍സിയര്‍, ഷറഫുദ്ദീന്, സെന്തില്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സുരേഷ് രാജനാണ് സിനിമോട്ടോഗ്രാഫര്‍. എഡിറ്റിംഗ് – ബി.അജിത്കുമാര്‍.