ആള്‍ മാറാട്ടം: പൊലീസില്‍ പരാതി നല്‍കി

കോഴിക്കോട്:  നാഷണല്‍ ഹെല്‍ത്ത് മിഷന്റെ വ്യാജ ഐ.ഡി കാര്‍ഡ് ഉപയോഗിച്ച് എന്‍.എച്ച്.എം കോവിഡ് 19 നോഡല്‍ ഓഫീസര്‍ എന്ന പേരില്‍ ആള്‍മാറാട്ടം നടത്തുകയും ചാലിയം എഫ്.എച്ച്.സി ഓഫീസിന്റെയും ജീവനക്കാരുടെയും ഔദ്യോഗിക കാര്യങ്ങളില്‍ ഇടപെടുകയും ചെയ്തതായി പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ബന്ധപ്പെട്ട വ്യക്തിക്കെതിരെ പൊലീസില്‍ പരാതി നല്‍കി. എന്‍.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജര്‍ ജില്ലാ കലക്ടര്‍ക്ക് നല്‍കിയ പരാതി നടപടി സ്വീകരിക്കുന്നതിനായി ജില്ലാ പൊലീസ് മേധാവിക്ക് കൈമാറി.

Leave a Reply

Your email address will not be published. Required fields are marked *