ധനുഷ് ചിത്രം അസുരൻ നാളെ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യും
ധനുഷ് നായകനായി എത്തിയ തമിഴ് ചിത്രമാണ് അസുരൻ. മഞ്ജു വാരിയർ ആദ്യമായി തമിഴിൽ അഭിനയിച്ച ചിത്രം എന്ന പ്രത്യേകത കൂടി അസുരന് ഉണ്ട്. ചിത്രം ഇപ്പോൾ മിനിസ്ക്രീനിൽ റിലീസ് ചെയ്യാൻ പോവുകയാണ്. ചിത്രം നാളെ വൈകുന്നേരം 6:30ന് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യും.
ചിത്രം ഒക്ടോബർ നാലിന് പ്രദർശനത്തിന് എത്തി. വെട്രിമാരൻ ആണ് ചിത്രം സംവിധാനം ചെയ്തത്. ജി വി പ്രകാശ് കുമാർ ആണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയത്. കലൈപുലി എസ്. താണു ആണ് ചിത്രം നിർമിച്ചത്. വലിയ വിജയമാണ് ചിത്രം തീയറ്ററിൽ നേടിയത്. 100 ദിവസം ആണ് ചിത്രം തമിഴ്നാട്ടിൽ പ്രദർശനം നടത്തിയത്.