മഹാരാഷ്ട്രയിൽ കോവിഡ് വ്യാപനം അതിരൂക്ഷമാകുന്നു

മുംബൈ: മഹാരാഷ്ട്രയിൽ കോവിഡ് വ്യാപനം അതിരൂക്ഷമാകുന്നു. അതേസമയം രാജ്യത്തെ കോവിഡ് കേസുകളിൽ 28 ശതമാനവും മഹാരാഷ്ട്രയിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 6,817 കോവിഡ് കേസുകളാണ് സംസ്ഥാനത്ത് ഇപ്പോൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നിലവിൽ കോവിഡ് മരണനിരക്കും 301 ആയി. 840 പേർ ഇതുവരെ സംസ്ഥാനത്ത് രോഗമുക്തി നേടിയത്.
എന്നാൽ സംസ്ഥാനത്ത് ഇന്നലെ മാത്രം 394 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 18 പേരാണ് ഇന്നലെ ചികിത്സയിലിരിക്കെ മരിച്ചത്. മഹാരാഷ്ട്രയിലെ മുംബൈയിലാണ് കോവിഡ് കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതേസമയം മുംബൈയിൽ ചില ആശുപത്രിയിൽ അടച്ചുപൂട്ടുകയുമുണ്ടായി. മലയാളികൾ ഉൾപ്പെടെ നിരവധി നഴ്സുമാർക്കും കോവിഡ് ബാധിച്ചിട്ടുണ്ട്.