കുവൈത്തിൽ 6 പേർ കൂടി കോവിഡ് ബാധിച്ച് മരിച്ചു
കുവെെത്തില്‍ ഇന്ന് 6 പേർ കൂടി കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 88 ആയി. 256 ഇന്ത്യക്കാർ ഉൾപ്പെടെ 947 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 11975 പേർക്കാർ കോവിഡ് സ്ഥിരീകരിച്ചത്.
ഇന്ന് രോഗം സ്ഥിരീകരിച്ച മുഴുവൻ പേർക്കും സമ്പർക്കത്തെ തുടർന്നാണ് വൈറസ് ബാധിച്ചത്. പുതിയ രോഗികളിൽ 347 പേർ ഫർവാനിയ ഗവർണറേറ്റിലെ താമസക്കാരാണ്. ഹവല്ലി ഗവർണറേറ്റ് പരിധിയിൽ താമസിക്കുന്ന 189 പേർക്കും അഹമ്മദിയിൽ നിന്നുള്ള 171 പേർക്കും, കാപിറ്റൽ ഗവർണറേറ്റിൽ 122 പേർക്കും ജഹറയിൽ നിന്നുള്ള 118 പേർക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു.
വ്യാഴാഴ്ച 188 പേർ ഉൾപ്പെടെ 3451 പേർ രോഗമുക്തി നേടി. ബാക്കി 8436 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 175 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. 2,31930 പേർ നിരീക്ഷണത്തിൽ കഴിയുന്നു.